പ്രൊഫ.വി.കെ.ശശിധരന്‍ അനുസ്മരണം

പയ്യന്നൂർ.വെള്ളൂര്‍ ജവഹര്‍ വായനശാല ആൻ്റ് ലൈബ്രറി സംഘടിപ്പിച്ച ‘ എന്തിന്നധീരത – വി.കെ.ശശിധരൻ അനുസ്മരണം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകന്‍, ആക്ടിവിസ്റ്റ്, ശാസ്ത്രപ്രചാരകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യാപൃതനായപ്പോഴും ഒരു ഏകാകിയുടെ മനസ്സ് സൂക്ഷിച്ചിരുന്നു വി.കെ.എസ്. എന്ന് കരിവെള്ളൂര്‍ മുരളി അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ശാസ്ത്രകലാജാഥകളുടെ മുഖ്യശില്പി എന്ന നിലയില്‍ വി.കെ.ശശിധരനുമൊത്തുള്ള അനുഭവങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു.ചടങ്ങിൽ കെ.സുരേശന്‍ അധ്യക്ഷത വഹിച്ചു. ജയദേവന്‍ കരിവെള്ളൂര്‍, എം. മോഹനന്‍ വെള്ളൂര്‍, രാമചന്ദ്രന്‍ കയ്യൂര്‍, ഷീബ ചെറുവത്തൂര്‍, മനോജ് വെള്ളൂര്‍, രാജേഷ് ബാബു എന്നിവര്‍ വി.കെ.എസ്.ഗീതങ്ങള്‍ ആലപിച്ചു. കെ.ജയപ്രകാശന്‍ സ്വാഗതവും എം.കെ.പ്രസാദ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: