അബ്കാരി കേസിൽ പ്രതികളായ രണ്ടുപേർ റിമാൻ്റിൽ

പേരാവൂർ:കൊട്ടിയൂർ പൊട്ടന്തോട് കോളനിയിലെ ചേടത്ത് വീട്ടിൽ ബാബു ( 43), കേളകം നരിക്കടവ് സ്വദേശി താന്നിമലയിൽ തങ്കച്ചൻ @ ജോൺസൺ (51), എന്നിവരാണ് റിമാന്റിലായത്. ലോക് ഡൗൺ കാലത്ത്

2021 മെയ് 3 ന് വീടിനു സമീപമുള്ള മരച്ചുവട്ടിൽ 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വച്ച് കൈകാര്യം ചെയ്തതിന് എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ പത്മരാജനും പാർട്ടിയും ചേർന്ന് കണ്ടെടുത്ത് ക്രൈം നമ്പർ 44/2021 ആയി പേരാവൂർ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മുങ്ങി നടക്കുകയായിരുന്നു ബാബു. ഒളിവിലായിരുന്ന ഇയാൾ കേസ്സിൻ്റെ അന്വേഷണ മധ്യേ പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷ് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

2021 മെയ് 9 ന് വീടിനു പിന്നിൽ പാറയുടെ മറവിൽ 75 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വച്ച് കൈകാര്യം ചെയ്തതിന് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവനും പാർട്ടിയും ചേർന്ന് കണ്ടെടുത്ത് ക്രൈം നമ്പർ 45/2021 ആയി പേരാവൂർ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മുങ്ങി നടക്കുകയായിരുന്നു തങ്കച്ചൻ എന്ന ജോൺസൺ. ഒളിവിലായിരുന്ന ഇയാളെ കേസ്സിൻ്റെ അന്വേഷണ മധ്യേ പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം തിങ്കളാഴ്ച നരിക്കടവ് ഭാഗത്തു വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന്കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: