വീട്ടിൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ സ്വർണ്ണം മോഷണം പോയി

പയ്യന്നൂർ.ആൾ താമസമുള്ള വീട്ടിൽ നിന്നും അലമാര യിൽ സൂക്ഷിച്ച എട്ട് പവനോളം തൂക്കം വരുന്ന സ്വണ്ണാഭരണങ്ങൾ മോഷണം പോയി. കൊറ്റി റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന പലോറ വീട്ടിൽ സുരേഷ് ബാബു (48) വിൻ്റെ വീട്ടിൽ നിന്നുമാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്.

ഇക്കഴിഞ്ഞ രണ്ടാം തീയതിക്കും 20 ന് ഉച്ചനേരത്തിനുമിടയിലാണ് മോഷണം നടന്നതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾക്ക് മൂന്ന് ലക്ഷം രൂപയോളം വില വരും. പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് എസ്.ഐ.പി. വിജേഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: