പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന് (23-11-2021) പ്രസിദ്ധീകരിക്കും. പ്രവേശനം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 26-11-2021  വരെ നടക്കും.

39,410 ഒഴിവുകളാണ് ആകെ ഉള്ളത്.  35,160 വിദ്യാർഥികളാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടുള്ളത്.  മലപ്പുറം, പാലക്കാട്, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും സീറ്റ് ലഭിക്കാത്ത കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്.

താൽക്കാലിക ബാച്ചുകളുടെ സീറ്റുകൾ കൂടി ഉൾപ്പെടുത്തി 29-11-2021 ന് സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിന് വീണ്ടും അപേക്ഷ ക്ഷണിക്കും. അതിനുശേഷവും പ്രവേശനം ലഭിക്കാത്തവർക്ക് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുമെന്നാണ്  അറിയിച്ചിട്ടുള്ളത്.  കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: