എസ്ഐഒ ഇരിട്ടി ഏരിയ സമ്മേളനവും റാലിയും സംഘടിപ്പിച്ചു.


ഉളിയിൽ : “ഇസ്സത്തിനായി അണിചേരാം ഇന്നിരുപത്തൊന്നിലും” എന്ന തലക്കെട്ടിൽ sio ഇരിട്ടി ഏരിയ പൊതുസമ്മേളനവും റാലിയും സംഘടിപ്പിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ സംസാരിച്ചു.”തൊള്ളായിരത്തിയൊന്ന് എന്നത് കേവലം അനുസ്മരിക്കപ്പെടേണ്ട ചരിത്രം മാത്രമല്ല മറിച്ച് ഇന്നത്തെ സാഹചര്യത്തിലെ ഫാസിസ്റ്റ് ശക്തികളുടെ മുസ്ലിം വിരുദ്ധതക്കെതിരെ പോരടിക്കുവാനുള്ള ഊർജമായിരിക്കണമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.എസ് ഐ ഒ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ് അങ്കം ആമീൻ ഫസൽ മുഖ്യ പ്രഭാഷണം നടത്തി.
ഏരിയ പ്രസിഡന്റ് മുഹമ്മദ്‌ അഫ്നാൻ അധ്യക്ഷത വഹിക്കുകയും ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ പ്രസിഡണ്ട്‌ പിസി മുനീർ മാസ്റ്റർ സമാപനവും നടത്തി. തൊള്ളായിരത്തിയിരുപത്തിയൊന്നിന്റെ ചരിത്രം വിളിച്ചോത്തുന്നരീതിയിലുള്ള എക്സിബിഷനും സംഘടിപ്പിച്ചു. മലബാറിന്റെ തനത് കലാ രൂപമായ കോൽകളിയും, പ്രശസ്ത റാപ്പ് സോങ് ടീമായ അർബൺ മാപ്പിള മലബാർ സമര പോരാട്ടങ്ങളെ ഓർമിപ്പിക്കുന്ന തലത്തിലുള്ള റാപ്പും അവതരിപ്പിച്ചു. Sio ഏരിയ സെക്രട്ടറി റമീസ് കൂരൻമുക്ക് നന്ദിയർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ ഏരിയ സമിതി അംഗങ്ങളായ മിസ്ഹബ് റഷീദ്, അഷ്ഫാഖ് കല്ലേരിക്കൽ, മുഹമ്മദ്‌ ജസീം, മുഹ്സിൻ വദൂദ്, അംജദ് നഈമ് പിസി. അഷ്ഫാഖ് എപി, ആതിഫ് എൻ എൻ , റമീസ് കല്ലേരിക്കൽ, റഹൂഫ് കൂരൻമുക്ക്, സിദ്ദീഖ് ടിപി എന്നിവർ നേതൃത്വം നൽകി. സോളിടാരിറ്റി ഇരിട്ടി ഏരിയ പ്രസിഡണ്ട്‌ ഷക്കീബ് ഉളിയിൽ, ജമാഅത്തേ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡണ്ട്‌ വി എം സാജിത ജിഐഒ ഏരിയ പ്രസിഡണ്ട്‌ ഷംന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: