ശിവപുരത്ത് വാഹനാപകടം ;യുവാവ് മരണപ്പെട്ടു

ഉരുവച്ചാൽ: ശിവപുരം പടുപാറയിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു ബൈക് യാത്രികൻ മരണപ്പെട്ടു. ശിവപുരം സ്വദേശി സിനാൻ ഹമീദ് ആണ് മരണപ്പെട്ടത്. ശിവപുരത്ത് നിന്നും ചാപ്പക്ക് പോകും വഴി ആണ് അപകടം നടന്നത്.റോഡിൽ അലക്ഷ്യമായി ലോറി നിർത്തിയതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു . കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹിഫ്ളു വിദ്യാർത്ഥി ആണ് മരണപ്പെട്ട സിനാൻ. ഹമീദ് സാബിറ ദമ്പതികളുടെ മകനാണ്.
അനസ്, ശിജാസ്, സയാൻ, അയിഷ എന്നിവർ സഹോദരങ്ങൾ ആണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: