കേരളത്തിലെ സാമുദായിക സൗഹാർദ്ദം തകർക്കുന്ന വിധം ചില കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് എസ്  വൈ എസ് ജില്ലാ എക്സിക്യുട്ടീവ് കേമ്പ് ആഹ്വാനം ചെയ്തു.

തളിപ്പറമ്പ്: കേരളത്തിലെ സാമുദായിക സൗഹാർദ്ദം തകർക്കുന്ന വിധം ചില കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് എസ്  വൈ എസ് ജില്ലാ എക്സിക്യുട്ടീവ് കേമ്പ് ആഹ്വാനം ചെയ്തു.തെറ്റായ പ്രചാരണങ്ങൾ ആരോഗ്യകരമായ സാമൂഹത്തിന് യോജിച്ചതല്ല. മതത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിലുള്ള ഇത്തരം പ്രചരണ വേലകൾ അവസാനിപ്പിക്കണം. നമ്മുടെ നാടിൻ്റെ സാമൂഹിക സൗഹാർദ്ദാന്തരീക്ഷം തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും മതേതര ജനാധിപത്യവിശ്വാസികൾ ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തമെന്നും എക്സിക്യുട്ടീവ് കേമ്പ് ആവശ്യപ്പെട്ടു.ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങൾ, സോൺ ഭാരവാഹികൾ എന്നിവരാണ് നാടുകാണി അൽ മഖറിൽ രണ്ടു ദിവസമായി നടന്ന കേമ്പിൽ സംബന്ധിച്ചത്.

  പന്ത്രണ്ട് ഗ്രൂപ്പുകളിലായി തിരിച്ച് നടന്ന ചർച്ചകൾക്ക് ജില്ലാ ക്യാബിനറ്റ് അംഗങ്ങൾ നേതൃത്വം നൽകി.ഓർഗനൈസിംഗ്, ദഅവ ,സാന്ത്വനം, സാമൂഹ്യം, സാംസ്കാരികം വിഭാഗങ്ങളിലായി വിവിധ പ്രവർത്തന പദ്ധതികൾക്ക് ക്യാമ്പ് അന്തിമ രൂപം നൽകി.

കെ എം അബ്ദുല്ലക്കുട്ടി ബാഖവി, അബ്ദുറഷീദ് നരിക്കോട്, നിസാർ അതിരകം, അബ്ദുൽ ജലീൽ സഖാഫി വെൺമണൽ, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, സമീർ ചെറുകുന്ന്, ഷാജഹാൻ മിസ്ബാഹി,അബ്ദുൽ ഹഖീം സഖാഫി അരിയിൽ, റഫീഖ് അ മാനി തുമ്മൽ, റഷീദ് കെ മാണിയൂർ, ഇഖ്ബാൽ മാസ്റ്റർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: