കണ്ണൂർ ചാലാട് രണ്ടു പേർക്ക് നേരെ ആക്രമണം

കണ്ണൂർ: കണ്ണൂർ ചാലാട് മണലിൽ 2 യുവാക്കൾക്ക് നേരെ ആക്രമണം. തിങ്കളാഴ്ച വൈകിട്ടായിരുന്നു ഇരുവർക്കു നേരെയും ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ അർജ്ജുൻ, നിഖിൽ എന്നിവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഖിലിന് കയ്യിലും അർജുന് തലയിലും പരിക്കേറ്റിട്ടുണ്ട്.

കല്യാണ വീടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് ടൗൺ പോലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: