തദ്ദേശ തെരഞ്ഞെടുപ്പ്: ജെ ദേവപ്രസാദ് പൊതു നിരീക്ഷകനായി ചുമതലയേറ്റു

അഞ്ച് ചെലവ് നിരീക്ഷകരെയും നിയമിച്ചു

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ജെ ദേവപ്രസാദ് പൊതുനിരീക്ഷകനായി ചുമതലയേറ്റു. കോഴിക്കോട് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണിദ്ദേഹം. ജില്ലയില്‍ അഞ്ച് ചെലവ് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. ചെലവ്  നിരീക്ഷകരുടെ തസ്തിക, ഫോണ്‍, അധികാരപരിധി എന്നീ ക്രമത്തില്‍
സി രാജാരാമ (ജോയിന്റ് ഡയറക്ടര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍) 9447550858- കല്ല്യാശ്ശേരി, പയ്യന്നൂര്‍, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, തളിപ്പറമ്പ്, തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ആന്തൂര്‍ മുനിസിപ്പാലിറ്റി.
ആര്‍ അജിത്ത് (ജില്ലാ ഓഡിറ്റ് ഓഫീസര്‍, മലബാര്‍ ദേവസ്വം ഓഡിറ്റ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്) 9495497807- ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്.
കെ ജലീല്‍ (ജില്ലാ ഓഡിറ്റ് ഓഫീസര്‍, കോര്‍പറേഷന്‍, ഓഡിറ്റ് ഓഫീസ്, കോഴിക്കോട്) 8921041334- തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി മുനിസിപ്പാലിറ്റി, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, പാനൂര്‍ മുനിസിപ്പാലിറ്റി.
എം ആര്‍ സുനില്‍ ദത്ത് (ജില്ലാ ഓഡിറ്റ് ഓഫീസര്‍, കോര്‍പറേഷന്‍, ഓഡിറ്റ് ഓഫീസ്, തൃശ്ശൂര്‍) 9847799754- ഇരിട്ടി, ഇരിട്ടി മുനിസിപ്പാലിറ്റി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, പേരാവൂര്‍.
സി വൈ സലിം (ജോയിന്റ് ഡയറക്ടര്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, ഓഡിറ്റ് ഓഫീസ്, വെള്ളാനിക്കര പി ഒ, തൃശൂര്‍) 9447896794- കണ്ണൂര്‍ കോര്‍പറേഷന്‍.
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ്കുമാര്‍ കോട്ടക്കലാണ് നിരീക്ഷകരുടെയും ഗൈഡുമാരുടെയും നോഡല്‍ ഓഫീസര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: