വ​ഴി​യോ​ര ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്ക​ണം: വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ

ചെറുപുഴ: ചെറുപുഴ ടൗണിലും പരിസരങ്ങളിലും വ്യാപകമായി നടക്കുന്ന വഴിയോര കച്ചവടം അവസാനിപ്പിക്കണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.

ലൈസൻസില്ലാതെ വാഹനങ്ങളിൽ വ്യാപകമായി വഴിയോര കച്ചവടം നടക്കുന്നതിനാൽ വാടകയും നികുതിയും നൽകി ലൈസൻസെടുത്ത് കച്ചവടം നടത്തുന്ന വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്. വ്യാപാരി സംഘടനകൾ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് എന്നിവർക്ക് നിരന്തരമായി പരാതി നൽകിയിരുന്നു.

ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം പോലീസ് പ്രശ്നത്തിൽ ഇടപ്പെട്ടത്. സ്ഥലത്തെത്തിയ പോലീസിനെ വഴിയോര കച്ചവടക്കാർ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പോലീസിന്‍റെ ഭാഗത്ത് നിന്ന് സമയോചിത ഇടപെടൽ ഉണ്ടായത് കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്.

വഴിയോര കച്ചവടക്കാരുടെ ധിക്കാരം അവസാനിപ്പിക്കണമെന്നും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി,

വ്യാപാരി വ്യവസായി സമിതി സംഘടനകളുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: