മട്ടന്നൂർ ഗ്രാമീണമേഖല ; വിദേശ കമ്പനികൾക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കേന്ദ്ര നിലപാടുകൾ. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശമായ മട്ടന്നൂർ ഗ്രാമീണ മേഖലയായതിനാൽ വിദേശ കമ്പനികൾക്ക് അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിലപാട്. ഇതോടെ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികളുടെ വിമാനങ്ങള്‍ക്ക് തല്‍ക്കാലം പറക്കാന്‍ കഴിയില്ല. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശം ഗ്രാമീണ മേഖലയിലെന്ന് കാരണത്തിലാണ് വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രം പറയുന്നത്.വിദേശ വിമാനക്കമ്പനികളുടെ സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള അനുമതി (പോയിന്റ് ഓഫ് കോള്‍) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി ലോകസഭയില്‍ അറിയിച്ചു. മട്ടന്നൂരിലേക്ക് റെയില്‍വേ ലൈനും പരിഗണിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കെ സുധാകരന്‍ എം പിയുടെ ചോദ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എയര്‍പോര്‍ട്ടിന് സമീപത്ത് മട്ടന്നൂരില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അപേക്ഷ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും മറുപടി നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: