എൻ സി പി പിളർന്നു ; അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമോ?

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ബി​ജെ​പി​ക്ക് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് പി​ന്തു​ണ ന​ല്‍​കി​യ എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റി​ന്‍റെ തീ​രു​മാ​ന​ത്തെ ത​ള്ളി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍. അ​ജി​ത് പ​വാ​റി​ന്‍റെ തീ​രു​മാ​നം വ്യ​ക്തി​പ​ര​മാ​ണെ​ന്നും താ​ന​റി​ഞ്ഞ​ല്ല ഈ ​നീ​ക്ക​മെ​ന്നും ശ​ര​ദ് പ​വാ​ര്‍ ട്വീ​റ്റ് ചെ​യ്തു. അ​ജി​ത് പ​വാ​റി​ന്‍റെ തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ​വാ​ര്‍ പ​റ​ഞ്ഞു.

നി​ല​വി​ലെ തീ​രു​മാ​നം എ​ന്‍​സി​പി​യു​ടേ​ത​ല്ലെ​ന്ന് എ​ന്‍​സി​പി നേ​താ​വ് പ്ര​ഫു​ല്‍ പ​ട്ടേ​ലും പ​റ​ഞ്ഞു. നേ​ര​ത്തെ, വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ല്‍ സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ്- ശി​വ​സേ​ന- എ​ന്‍​സി​പി സ​ഖ്യം അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് ഏ​ക​ദേ​ശ ധാ​ര​ണയാ​യി​രു​ന്നു. എ​ന്നാ​ല്‍, വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി ന​ട​ന്ന ചി​ല അ​തി​നാ​ട​കീ​യ നീ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ എ​ന്‍​സി​പി ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

22 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് താ​ന്‍ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് അ​ജി​ത് പ​വാ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: