വേങ്ങാട് സ്കൂൾ ബസിടിച്ച് ലോറി ലോഡിംംഗ് തൊഴിലാളിയായ യുവാവ് മരിച്ചു

കൂത്തുപറമ്പ്:സ്കൂൾ ബസിടിച്ച് ലോറി ലോഡിംംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. മട്ടന്നൂർ കയനിയിലെ പാറക്കണ്ടിപറമ്പ് വീട്ടിൽ എ.ടി. രാജീവൻ (42) ആണ് മരിച്ചത്.ഇന്നലെ രാത്രി 7-30 ഓടെ വേങ്ങാട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. വേങ്ങാട് നിന്നും വീട്ടിലേക്ക് ബൈക്കിൽ മടങ്ങവെ സ്കൂൾ ബസ്സിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. മാങ്ങാട്ടിടംകണ്ടേരിയിലെ പരേതരായ ഗോപാലൻ – ദേവു ദമ്പതികളുടെ മകനായ രാജീവൻ മൂന്നു വർഷമായി കയനിയിൽ വീടെടുത്ത് കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ഭാര്യ: രജിന. മക്കൾ: ആതിര, കൃഷ്ണാഞ്ജലി, അദൃഷ്ണ. സംസ്കാരം ഉച്ചകഴിഞ്ഞ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: