ചരിത്രത്തിൽ ഇന്ന്: നവംബർ 23

കശുവണ്ടി പ്രോത്സാഹന ദിനം

1863- ആദ്യത്തെ കളർ ഫോട്ടോക്ക് പാറ്റൻറ് ലഭിച്ചു…

1892- പിയറി – ഡി- കുബർട്ടിൻ ആധുനിക ഒളിമ്പിക്സ് സംബന്ധിച്ച നയം പ്രഖ്യാപിക്കുന്നു..

1897- ജെ. എൽ ലവിന് പെൻസിൽ ഷാർപ് നർ സംബന്ധിച്ച പാറ്റൻറ് ലഭിച്ചു…

1904- മൂന്നാമത് ഒളിമ്പിക്സ് അമേരിക്കയിലെ സെന്റ് ലൂസിയയിൽ തുടങ്ങി..

1939- പോളണ്ടിലെ നാസി ഗവർണർ Hanട Frank ജൂതൻമാരെ തിരിച്ചറിയാൻ നീല നക്ഷത്രം ധരിക്കാൻ ഉത്തരവിടുന്നു…

1974- എത്യോപ്യയിൽ സർക്കാർ ഓഫിസിൽ ഭീകരാക്രമണം. 74 പേരെ വധിച്ചു…

1987- പ്രസാർ ഭാരതി സ്ഥാപിതമായി…

1990- രണ്ട് ഇന്നിംഗ്സിലും സമ്പൂജ്യനായി പ്രശസ്ത പാക്കിസ്ഥൻ ക്രിക്കറ്റ് താരം സയിദ് അൻവറിന്റെ ടെസ്റ്റ് അരങ്ങേറ്റം… ഇതേ അൻവർ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ നേടിയ 194 റൺസ് ഏറെക്കാലം വ്യക്തിഗത ലോക റിക്കാർഡായിരുന്നു.

2005- ആഫ്രിക്കൻ വൻകരയിലെ ആദ്യ വനിതാ പ്രസിഡണ്ടായി ലൈബീരിയയിൽ അലൻ ജോൺസൺ സർലീഫ് ചുമതലയേറ്റു…

ജനനം

1881- അൻവർ പാഷ – തുർക്കിയിലെ യുവതുർക്കി പ്രസ്ഥാന നേതാവ്…

1897- നിറാദ് സി ചൗധരി – ബംഗാളിൽ ജനിച്ച ഇംഗ്ലിഷ് സാഹിത്യകാരൻ..

1907- ഹിരൺ മുഖർജി.. പാർലമെന്റേറിയൻ, കമ്യൂണിസ്റ്റ് നേതാവ്

1920.. പോൾ സെലിൻ- ഹിറ്റ്ലറുടെ ജൂത ഉൻമൂലനാശന പരിപാടിയായ ഹോളോകോസ്റ്റിന്റെ ജീവിക്കുന്ന രക്തസാക്ഷി..

1926- സത്യസായി ബാബ.. യതാർഥ പേര് സത്യനാരായണ രാജു.. ഒരു വിഭാഗം വിശ്വാസികളുടെ ആദ്ധ്യാത്മികാചാര്യൻ.. ധാരാളം ജിവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു..

1944- പ്രൊ കേശവൻ വെള്ളികുളങ്ങര.. സാഹിത്യകാരൻ – ശാസ്ത്ര കൃതികൾ പ്രധാനം

1962- നിക്കൊളോസ് മഡൂറോ- വെനസ്വല പ്രസിഡണ്ട്.. ഹ്യൂഗോ ഷാവേസിന്റെ പിൻഗാമി.

1967- ഗാരി ഗിർസ്റ്റൺ – ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം.. അൻവർ 194 റൺസ് നേടി തകർക്കുന്നത് വരെ ഏകദിന റിക്കാർഡിനുടമ..

1982- അസാഫാ പവൽ – കായിക താരം

ചരമം

1937- ജഗദീശ് ചന്ദ്ര ബോസ്.. ഭൗതിക, സസ്യ ശാസ്ത്രജ്ഞൻ.. റേഡിയോ ശാസ്ത്ര പിതാവ്.. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് തെളിയിച്ചു..

1945- മുഹമ്മദ് അബ്ദുറഹ്മാൻ.. കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി..

1984- സചീന്ദ്ര ബക്ഷി.. വിപ്ലവ പ്രസ്ഥാന നേതാവ്. കക്കാരി തിവണ്ടി കേസ് പ്രതി.

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: