പാലിയേറ്റീവ് ‘സാന്ത്വനവീടി’ന് പുതിയ കെട്ടിടം

തളിപ്പറമ്പ്: കൊട്ടില കാരുണ്യ പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതുതായി നിർമിച്ച കെട്ടിടം (സാന്ത്വനവീട്) രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു.
കാരുണ്യ രക്ഷാധികാരി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ യൂണിറ്റ് എം. വിജിൻ എം.എൽ.എ.യും കോൺഫറൻസ് ഹാൾ ഏഴോം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദനും ഉദ്ഘാടനം ചെയ്തു. ഡോ. യു.പി.വി. സുധ മുഖ്യാതിഥിയായി. യു.പി.വി. യശോദ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.വി.രാജൻ, കെ.നിർമല, ഡോ. കെ.കെ. ലതീഷ്കുമാർ, സുനിൽ മാങ്ങാട്ടിടം, കെ.വി. രവീന്ദ്രൻ, രവി പുളുക്കൂൽ എന്നിവർ സംസാരിച്ചു.