ടി.ഗോവിന്ദൻ ദിന പരിപാടി തുടങ്ങി.

പയ്യന്നൂർസി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.പി.യുമായിരുന്ന ടി.ഗോവിന്ദൻ്റെ 10-ാം ചരമവാർഷിക ദിനാചരണത്തിന് തുടക്കമായി. ഇന്ന്. രാവിലെ 8 മണിക്ക് തെക്കെ മമ്പലത്തെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.ടി.ഐ.മധുസൂദനൻ എം.എൽ.എ.അധ്യക്ഷത വഹിച്ചു., സി. കൃഷ്ണൻ, വി.നാരായണൻ, അഡ്വ.പി.സന്തോഷ്, വി.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ.വി.മോഹനൻ സ്വാഗതം പറഞ്ഞു.

.
ഇന്ന്വൈകുന്നേരം 7 മണിക്ക് സി.പി.ഐ.എം പയ്യന്നൂർ ഫെയ്സ് ബുക്ക് പേജിൽ സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ അനുസ്മരണ പ്രഭാഷണം നടത്തും.
ടി.ഗോവിന്ദൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ രാവിലെ അനുസ്മരണ സമ്മേളനം ടി. ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗോവിന്ദേട്ടൻ്റെ കുടുംബം രണ്ടാലിൻ കീഴിൽ വായനശാലക്ക് നൽകുന്ന പുസ്തകങ്ങൾ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ വായനശാല പ്രസിഡൻ്റ് ടി വി രവീന്ദ്രന് കൈമാറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: