മര മില്ല് കത്തിനശിച്ചു ലക്ഷങ്ങളുടെ നഷ്ടം

കേളകം: മരമില്ലിൽ തീപിടുത്തം മെഷിനറി ഉൾപ്പെടെ മര തടികളും കത്തിനശിച്ചു.ലക്ഷങ്ങളുടെ നാശനഷ്ടം .ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.കേളകം അണുങ്ങോട് പ്രവർത്തിക്കുന്ന പുതുശേരി വീട്ടിൽ ജേക്കബിൻ്റെ മകൻ ബിജു (45) വിൻ്റെ ഉടമസ്ഥതയിലുള്ള മരമില്ലി ലാ ണ് തീപിടുത്തമുണ്ടായ ത്. 6 ലക്ഷം രൂപയുടെ മെഷനറികളും അഞ്ച് ലക്ഷം രൂപയിലധികം വിലവരുന്ന തേക്ക് മര ഉരുപ്പടികളും കത്തിനശിച്ച നിലയിലാണ് .വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘവും കേളകം പോലീസും സ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: