എം എസ് എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

ഇരിട്ടി :ഹയർ സെക്കന്ററി ആദ്യ വർഷ പ്രവേശനത്തിനായി എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത് ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും അർഹരായ വിദ്യാർത്ഥികൾക്കെല്ലാം തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് എം എസ് എഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ റംഷാദ് കെ പി മുഖ്യ പ്രഭാഷണം നടത്തി. ശമൽ വി, മുബഷിർ എം, അഫ്‌നാൻ പുഴക്കര, സഹൽ പുഴക്കര, അജ്‌സൽ കെ ആർ, ഹിലാൽ മുഹമ്മദ്‌, അർഷിദ്, സഫ്‌വാൻ, ഷാനിദ്, അമീർ മുഴക്കുന്ന്, അജ്നാസ് ചാക്കാട് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: