പുന്നാട് മുത്തപ്പൻ മടപ്പുരയിൽ ഭണ്ഡാരം തകർത്ത് മോഷണം

ഇരിട്ടി: പുന്നാട് മുത്തപ്പൻ മടപ്പുരയിൽ ഭണ്ഡാരം തകർത്ത് മോഷണം. മടപ്പുരയോട് ചേർന്ന് സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങൾ ആണ് കുത്തിതുറന്ന് പണം മോഷ്ടിച്ചത് .

വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്ര ഭാരവാഹികൾ വിളക്ക് തെളിയിക്കുവാനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. ക്ഷേത്രം ഭരണ സമിതി സെക്രട്ടറിയുടെ പരാതിയിൽ ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: