സംസ്ഥാനത്ത് വ്യാപക അവയവ കച്ചവടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

8 / 100

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വിഷയത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. ഇത്തരം നടപടികൾക്ക് സർക്കാർ ജീവനക്കാർക്കു പങ്കുണ്ടെന്നും കിഡ്നി അടക്കമുള്ള അവയവങ്ങൾ നിയമവിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കേസിൽ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകൾ നടന്നുവെന്ന ഐജി. ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് പരിഗണിച്ച് അന്വേഷണത്തിന് ഡി.ജി.പി. ലോകനാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: