ഭരണഘടന കത്തിക്കാനുള്ളതല്ല: SDPI

കൂത്തുപറമ്പ്: കേരളത്തിന്റെ മതേതര പാരമ്പര്യത്തെയും സൗഹൃദ അന്തരീക്ഷത്തെയും തകർത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപി ആർഎസ്എസ് ചെയ്യുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ഉപാധ്യക്ഷൻ അശ്റഫ് മൗലവി മൂവാറ്റുപുഴ.

ഭരണഘടനയ്ക്ക് എതിരായി ഒളിഞ്ഞുംതെളിഞ്ഞും സംഘപരിവാർ സംഘടനകൾ പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട് ഇതിന്റെ തുടർച്ചയാണ് ഭരണഘടന കത്തിക്കണമെന്ന് ആഹ്വാനം, ആർഎസ്എസ് മുന്നോട്ടുവെക്കുന്ന സവർണ്ണ മേൽക്കോയ്മ രാഷ്ട്രീയത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത് ഭരണഘടനയാണ്.

വിദേശത്തുനിന്ന് കടന്നുവന്ന ആര്യ സവർണ്ണ വിഭാഗം രാജ്യത്തെ ഭരണഘടന കത്തിക്കാനുള്ള ശ്രമം നടത്തുമ്പോൾ മഹത്തായ ഭരണഘടനയുടെ സംരക്ഷണത്തിനുവേണ്ടി രാജ്യത്തിന്റെ മക്കളായ അവർണ്ണ വിഭാഗം ജാഗ്രതയോടെ കാവൽ നിൽക്കണമെന്ന് അഷ്റഫ് മൗലവി അഭ്യർത്ഥിച്ചു.

കൂത്തുപറമ്പ് മാറോളി ഘട്ടിൽ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ബഷീർ പുന്നാട് അധ്യക്ഷതവഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ്, ജില്ലാ സെക്രട്ടറി ഇബ്രാഹിം കൂത്തുപറമ്പ്, ജില്ലാ വൈസ് പ്രസിഡണ്ട് AC. ജലാലുദ്ദീൻ, ഹാറൂണ് കടവത്തൂർ, ഫാറൂഖ് എന്നിവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: