രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 10 ലക്ഷം രൂപയുമായി കര്‍ണ്ണാടക സ്വദേശിയായ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 10 ലക്ഷം രൂപയുമായി കര്‍ണ്ണാടക സ്വദേശിയായ

യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഇന്ന് രാവിലെ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവരികയായിരുന്ന 10 ലക്ഷം രൂപയുമായി കര്‍ണ്ണാടക മടിക്കേരി ഹോദൂര്‍ വില്ലേജില്‍ ബാലാമുറി ബോള്ളൂമാടു വീട്ടില്‍ ബി.ബി റാഷിദ് ( 21) നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.ഐ ടൈറ്റസും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്നും 10 ലക്ഷം രൂപയും പിടിച്ചെടുത്തു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജോണി ജോസഫ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മധു ടി.വി ബാബു ജയേഷ് പി. സതിഷ് വിളങ്ങോട്ട് ഞാലില്‍ എന്നിവരും യുവാവിനെ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. കേസെടുത്ത ശേഷം തുടര്‍ നടപടികള്‍ക്കായി പ്രതിയേയും പിടിച്ചെടുത്ത കറന്‍സികളും എക്‌സൈസ് സംഘം ഇരിട്ടി പോലീസിന് കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: