ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 23

International mole day (Chemistry)

42 BC ( വ്യത്യാസമുണ്ടാ വാം) റോമൻ ആഭ്യന്തര യുദ്ധം.. ബ്രൂട്ടസിന്റെ സൈന്യത്തെ മാർക്ക് ആൻറണി പരാജയപ്പെടുത്തി. ബ്രൂട്ടസ് ആത്മഹത്യ ചെയ്തു…

1977- 3.4 ബില്യൻ വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തി..

1981- മലയാളിയായ ദേവൻ നായർ സിങ്കപ്പൂർ പ്രസിഡണ്ടായി…

2001- സമാധാന ചർച്ചയെ തുടർന്ന് Irish Republican Army നിരായുധീകരണ നടപടി തുടങ്ങി…

ജനനം

1778…. കിത്തൂർ റാണി ചെന്നമ്മ…. ഇംഗ്ലിഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ വിപ്ലവം നയിച്ച ധീര നായിക. കർണാടകത്തിലെ ബെൽഗാം സ്വദേശി.. 2 1-2 – 1829 ന് ബ്രിട്ടിഷ് തടവറയിൽ മരിച്ചു..

1877- ഭുലാഭായ് ദേശായി.. സ്വാതന്ത്ര്യ സമര സേനാനി. INA പോരാളികളുടെ അഭിഭാഷകൻ…

1900- ഡഗ്ലസ് ജാർഡിൻ… ഇംഗ്ലിഷ് ക്രിക്കറ്റ് താരം.. 1932-33 ലെ കുപ്രസിദ്ധമായ ബോഡി ലൈൻ പരമ്പരയിലെ നായകൻ… ‘

1923- ഭൈറോൺ സിങ് ഷെഖാവത്… മുൻ ഉപരാഷ്ട്രപതി, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി.. ബി.ജെ.പി.ക്കാരനായ ആദ്യ ഉപരാഷ്ട്രപതി…

1927- കെ. നാരായണ കുറുപ്പ്.. മുൻ മന്ത്രി… കേരള കോൺഗ്രസ് സ്ഥാപക നേതാവ്.. വാഴുർ MLA പ്രൊഫ. ജയരാജ് മകനാണ്….

1940- പെലെ – ബ്രസിലു കാരനായ ലോക ഫുട്ബാൾ രാജാവ്..

1974- അരവിന്ദ് അഡിഗ.. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ.. 2008 ൽ white tiger എന്ന കൃതിക്ക് Man booker prize നേടി..

1979- പ്രഭാസ്… രാജമൗലിയുടെ സൂപ്പർ മെഗാഹിറ്റ് ചിത്രം ബാഹുബലിയിലെ ബാഹുബലിയെ അവതരിപ്പിച്ച വ്യക്തി..

1983- ജോഗീന്ദർ ശർമ്മ.. ഇന്ത്യ വിജയിച്ച 2007 ലെ പ്രഥമ ട്വന്റി- ട്വൻറി ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നിർണായക അവസാന ഓവർ മനസാനിധ്യത്തോടെ എറിഞ്ഞ് ഇന്ത്യയെ വിജയിപ്പിച്ച ബൗളർ…

ചരമം

1915- W G Grace.. ഇംഗ്ലിഷ് ക്രിക്കറ്റർ.. നിരവധി ബാറ്റിങ് റെക്കാർഡിനുടമ..

1921- J B Dunlop… Dunlop tyre കമ്പനി സ്ഥാപകൻ..

1987- ഡോ. കെ.ജി അടിയോടി.. മുൻ കേരള മന്ത്രി ( അച്ചുത മേനോൻ മന്ത്രിസഭയിൽ ), മുൻ ലോക്സഭാംഗം…

2010 – കെ.ഇ. ഈപ്പൻ.. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ജേർണലിസം പഠനകേന്ദ്രം ആരംഭിച്ച വ്യക്തി . ജേർണലിസത്തിൽ ഡോക്ടറേററ് നേടിയ ആദ്യ ഇന്ത്യക്കാരൻ.

2011 – നുസ്രത്ത് ഭൂട്ടോ. വധിക്കപ്പെട്ട പാക്ക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ ഭാര്യ, വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസിർ ഭൂട്ടോയുടെ മാതാവ്. ജനാധിപത്യത്തിന്റെ മാതാവ് എന്ന് പാക്കിസ്ഥാനിൽ വിളിക്കപ്പെടുന്നു.

2016- ജുങ്കോ താബി – എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത…

2017- ഐ.വി.ശശി… മലയാളത്തിലെ ജനപ്രിയ സിനിമാ സംവിധായകൻ.. ആൾക്കൂട്ട സിനിമകളുടെ വക്താവ്… നടി സീമയുടെ ഭർത്താവ്… അവളുടെ രാവുകൾ എന്ന മലയാളത്തിലെ ആദ്യ A സർട്ടിഫിക്കറ്റ് ചിത്രം നിർമിച്ച് ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചു..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി , കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: