ബുള്ളറ്റ് ആരാധകർക്കായി കണ്ണൂരിൽ ഒരു കൂട്ടായ്മ

ബുള്ളറ്റിനെ സ്നേഹിക്കുകയും  യാത്രകളെ ഇഷ്ടപ്പെടുന്നവർക്കായി പിറവിയെടുത്ത റോയൽ എൻഫീൽഡ് ക്രുസഡോസ്(REC ) എന്ന കുട്ടായ്മയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ഇന്നലെ (22 / 10/ 2017 ) രാവിലെ 8.00 മണിക്ക് മുഴപ്പിലങ്ങാട് ഡ്രൈവീംങ്ങ് ബീച്ചിൽ വെച്ച് കണ്ണൂർ ഗ്രൂപ്പിന്റെ സാരഥി അയ്യർ ,ദിലീഷ് പ്രസാദ് എന്നിവർ ചേർന്ന് നിർവഹിച്ചു..

കൊച്ചി, തൃശൂർ, പാലക്കാട്‌, കോട്ടയം  ജില്ലകളിൽ നിലവിൽ “റോയൽ എൻഫീൽഡ് ക്രുസഡോസ് (REC) ”    എന്ന കൂട്ടായ്മ പ്രവർത്തിച്ചു വരുന്നു..ഹിമാലയത്തിലേക്കുള്ള REC യുടെ ആദ്യ യാത്രയിൽ കന്യാകുമാരി മുതൽ  ലഡാക് വരെ  സഞ്ചരിച്ചത്(Ride for Life-Be a Donar Be a Hero) എന്ന അവയവം ദാനത്തിന്റെ സന്ദേശവുമായാണ് REC യുടെ പതാക ഭാരതം ചുറ്റിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: