ഹര്‍ത്താലിനിടെ കണ്ണൂരില്‍ വ്യാപക ആക്രമണം; ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

മട്ടന്നൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കണ്ണൂരിലും വ്യാപക ആക്രമണം. കണ്ണൂര്‍ മട്ടന്നൂരില്‍ ശിവപുരത്ത് ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബേറുണ്ടായി. ഉളിയിലില്‍ ബൈക്ക് യാത്രക്കാരന് നേരെയും പെട്രോള്‍ ബോംബെറിഞ്ഞ് ആക്രമണമുണ്ടായി. കല്ല്യാശ്ശേരിയില്‍ പെട്രോള്‍ ബോംബുമായെത്തിയ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പയ്യന്നൂരില്‍ കടകളടപ്പിക്കാന്‍ എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.
മട്ടന്നൂര്‍, വളപട്ടണം, മുഴക്കുന്ന്, കണ്ണപുരം, കാടാച്ചിറ, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ആക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 20 കേസുകളാണ് ജില്ലയില്‍ മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 40 പേരെ കസ്റ്റഡിയിലെടുത്തു.
അതേസമയം വളപട്ടണം യാത്രക്കാരുമായി കോട്ടയത്ത് നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്ര ത്തിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ് ഗ്ലാസ് തകർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെ ദേശീയ പാതയിൽ വളപട്ടണം പാലത്തിന് സമീപത്തായിരുന്നു സംഭവം. കല്ലേറിൽ ഗ്ലാസ് തകർന്ന് യാ
ത്രക്കാരായ കണ്ണൂർ മാവിലായി സ്വദേശിനി പ്രസന്ന ( 62 ),
കോട്ടയം സ്വദേശിനി അനഘ അനിജിത് (15) എന്നിവർക്ക് പരിക്കേറ്റു. തുടർന്ന് പരിക്കേറ്റവരുമായി ബസ് പാപ്പിനിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രാഥമിക ചികിത്സ നൽകി. ദേശീയപാതയിൽനിലയുറപ്പിച്ചിരുന്ന വളപട്ടണം പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി.തുടർന്ന് യാത്രക്കാരുമായി ബസ് 8.25 ഓടെ പോലീസ് അകമ്പടിയോടെ യാത്ര തുടരുകയായിരുന്നു. ദേശീയപാതയിൽ വളപട്ടണം പാലത്തിന് സമീപം രണ്ടിടത്ത് ഇന്ന് പുലർച്ചെ ടയറുകൾ കൂട്ടിയിട്ട് തീയിട്ട് ഗതാഗത തടസം സൃഷ്ടിച്ച സംഭവുമുണ്ടായിരുന്നു. അക്രമം തടയാൻ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.