സ്വർണ്ണം പിടികൂടി.

മട്ടന്നൂർ: അന്താരാഷ്ട്ര വിമാനതാവളത്തിൽ യാത്രക്കാരനിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ്ണം പിടികൂടി. ഇന്ന് പുലർച്ചെ ദുബായിയിൽ നിന്നെത്തിയ കാസറഗോഡ് മൊഗ്രാൽപുത്തൂർ സ്വദേശി മജൽ ഹൗസിൽ മൊയ്തീൻ ഫറസ് ബഷീർ കുന്നിൽ മുഹമ്മദിൽ നിന്നാണ് 44 ലക്ഷം രൂപ വിലമതിക്കുന്ന 864 ഗ്രാം സ്വർണ്ണം പിടികൂടിയത്.ബാഗിലെ പൗച്ചിൽ സൂക്ഷിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്.പരിശോധനയിൽ അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, എം.കെ.രാമചന്ദ്രൻ ,ഇൻസ്പെക്ടർമാരായ അശ്വിനാ നായർ, പങ്കജ്, സൂരജ് ഗുപ്ത, വനിതാ പരിശോധക ശിശിരാ കിരൺ, കെ.പവിത്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: