ഹർത്താൽ;പരക്കെ അക്രമം.

മട്ടന്നൂർ: ഹർത്താലിൻ്റെ മറവിൽ പരക്കെ അക്രമം.മട്ടന്നൂരിൽ കെ.എസ്.ആർ.ടിസി ബസും, കാറും, ടെമ്പോ ട്രാവലറും ഹർത്താൽ അനുകൂലികൾ തകർത്തു.ഇരിട്ടി മണിക്കടവ് ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് ഇന്ന് രാവിലെ 7.30 മണിയോടെ ഉളിയിൽ ടൗണിൽ വെച്ച് എറിഞ്ഞ് തകർത്തത്. കാശി മുക്കിൽ വെച്ച് കാർ തടഞ്ഞ്‌ ഹർത്താൽ അനുകൂലികൾ കാർ അടിച്ചു തകർത്തു. കാഞ്ഞിരോട് കൂടാളിയിൽ യാത്രക്കാരുമായി പോകുകയായിരുന്ന ടെമ്പോ ട്രാവലറിൻ്റെ ഗ്ലാസും കല്ലെറിഞ്ഞ് തകർത്തു.

കണ്ണപുരം: ദേശീയപാതയിൽ കല്യാശേരി ഹാജി മൊട്ടയിൽ വാഹനങ്ങൾക്ക് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ഇന്ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. ഒരു ഗുഡ്സ് ഓട്ടോയുടെ മുൻവശത്തെ ഗ്ലാസും നാഷണൽ പെർമിറ്റ് ലോറിയുടെ ഗ്ലാസും കല്ലെറിഞ്ഞ് തകർത്തു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: