റോഡ് ഉപരോധം ; എസ്.ഡി.പി.ഐ – പി.എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്.

തളിപ്പറമ്പ്: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട്- എസ്.ഡി.പി.ഐ.ഓഫീസുകളിൽ എൻ.ഐ.എ.റെയ്ഡ് നടത്തി നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ദേശീയ പാത ഉപരോധിച്ച് മാർഗതടസം സൃഷ്ടിച്ച പി എഫ് ഐ ,എസ്.ഡി.പി.ഐ.പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പ്രവർത്തകരായ മുഹമ്മദ് റാഷിദ്, മുഹമ്മദ് അലി, ആരിഫ്, അസ്കർ ,മഹമ്മൂദ് തുടങ്ങി 20 ഓളം പേർക്കെതിരെയാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്. കണ്ണൂർ ടൗണിൽ റോഡ് ഉപരോധിച്ച പി എഫ് ഐ – എസ്.ഡി.പി.ഐ പ്രവർത്തകരായ സിറ്റി പൂവളപ്പിലെ അബ്ദുൾ നാസർ കെ ,മരക്കാർ കണ്ടിയിലെ മുസ്തഫബി, അത്തായക്കുന്നിലെ എ പി.ആസാദ്, ആയിക്കരയിലെ കെ.ടി.ആസാദ് തുടങ്ങി 45 ഓളം പേർക്കെതിരെയും ടൗൺ പോലീസ് കേസെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: