മുപ്പത് കുപ്പി മദ്യവുമായി മൂന്ന് പേർ പിടിയിൽ

പയ്യന്നൂർ: വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന മുപ്പത് കുപ്പി വിദേശമദ്യവുമായി മൂന്ന് പേരെ എക്സൈസ് സംഘം പിടികൂടി.
കരിവെള്ളൂർ സ്വദേശികളായ ജയൻ ( 5 1) ,പവിത്രൻ (59), കുഞ്ഞിമംഗലം സ്വദേശിയായ അരുൺകുമാർ (43) എന്നിവരെയാണ് തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി.അഷറഫും സംഘവും അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ടൗൺ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരവുമായി മൂന്നു പേരും പിടിയിലായത്.
റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, വിനീത് പി.ആർ ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: