കുപ്രസിദ്ധഅന്തർ സംസ്ഥാന കവർച്ചക്കാരൻ ആലക്കോട് പിടിയിൽ

ആലക്കോട്: കോടികളുടെ കവർച്ച നടത്തി ആഢംബര ജീവിതം നയിക്കുന്നകുപ്രസിദ്ധ അന്തർ സംസ്ഥാന കവർച്ചക്കാരനെ ആലക്കോട് പോലീസിൻ്റെ സഹായത്തോടെ കർണ്ണാടക പോലീസ് ഇന്ന് പുലർച്ചയോടെ അറസ്റ്റ് ചെയ്തു.
ആലക്കോട് കുട്ടാപ്പറമ്പ് സ്വദേശി കൊല്ലംപറമ്പിൽ ഹൗസിൽ കെ.എൻ.മുഹമ്മദിനെ(43) യാണ് തളിപ്പറമ്പ് ഡിവൈഎസ്.പി.എം.പി.വിനോദിൻ്റെ നിർദേശപ്രകാരം
ആലക്കോട് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ കർണ്ണാടക കനോജ് പോലീസ് സ്റ്റേഷൻ എസ്.ഐ. ശരണപ്പയും സംഘവും പിടികൂടിയത്.2021 ൽ കർണ്ണാടക മാംഗ്ലൂർ സിറ്റിയിലെകനോജ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 75 പവൻ ആഭരണങ്ങളും പണവും കവർന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ആഢംബര ജീവിതം നയിക്കുന്ന ഇയാളെ ഒരു വർഷമായി കർണ്ണാടക പോലീസ് തെരയുകയായിരുന്നു. കുടിയാന്മല , മട്ടന്നൂർ ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷനുകൾക്ക് പുറമെ കേരളത്തിൽ നിരവധി കവർച്ച കേസുളിൽ പ്രതിയായ ഇയാൾക്ക് കർണ്ണാടകയിൽ മാത്രം 30 ഓളംകേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മുമ്പ്മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പോലീസുകാരൻ്റെ വീട്ടിൽ നിന്നും 35 പവൻ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്
ഇന്നലെ രാത്രിയോടെ ആലക്കോട് പോലീസും കർണ്ണാടക പോലീസും കുട്ടാപ്പറമ്പിലെ വീട് വളഞ്ഞ് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്.ഇതിനിടെ പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്താനും പ്രതിശ്രമിച്ചു.പോലീസ് റെയ്ഡിൽ പ്രിൻസിപ്പൽ എസ് ഐ.കെ.ഷറഫുദ്ദീൻ, എസ്.ഐ.ജോസ് ഡൊമിനിക്, എ.എസ്.ഐ.കെ.പി.മുസ്തഫ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് കുമാർ, കോളിൻ ഫിലിപ്പ് , സിന്ധു മണി എന്നിവരും ഉണ്ടായിരുന്നു പുലർച്ചെ പോലീസ് കീഴ്പ്പെടുത്തിയ പ്രതിയെ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി കർണ്ണാടക പോലീസ് പ്രതിയുമായി തിരിച്ചു പോയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: