അടച്ചിട്ട എസ്‌.ബി.ഐ. കൂത്തുപറമ്പ് ശാഖ പ്രവർത്തനം ആരംഭിച്ചു

കൂത്തുപറമ്പ്: എസ്‌.ബി.ഐ. കൂത്തുപറമ്പ് ശാഖ ചൊവ്വാഴ്ച തുറന്ന് പ്രവർത്തനം ആരംഭിച്ചു. മൂന്ന് ജീവനക്കാർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ശാഖ അടച്ചിട്ടത്. മറ്റ് ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. മുഴുവൻ ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവായതോടെയാണ് ശാഖ തുറക്കാൻ തീരുമാനിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: