വീട്ടുവളപ്പിൽ നിന്നും അഞ്ചു ഐസ്‌ക്രീം ബോംബുകൾ കണ്ടെത്തി.

കണ്ണൂർ: വീട്ടുവളപ്പിൽ നിന്നും അഞ്ചു ഐസ്‌ക്രീം ബോംബുകൾ കണ്ടെത്തി.

ധർമ്മടം മേലൂർ ചെങ്കൊടികണ്ണ വായനശാലക്ക് സമീപത്തുള്ള വീട്ടു വളപ്പിൽ നിന്നുമാണ് അത്യുഗ്ര ശേഷിയുള്ള അഞ്ച് ഐസ്‌ക്രീം ബോംബുകൾ കണ്ടെത്തിയത്. വീട്ടുവളപ്പിൽ തെങ്ങിന് തളം ഇട്ടുകൊണ്ടിരിക്കെ തുമ്പ തട്ടിയതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് ഡബ്ബയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ അഞ്ചു ബോംബുകൾ കണ്ടെത്തുകയായിരുന്നു. പ്രായമായ സ്ത്രീ തനിച്ചു താമസിക്കുന്ന വീട്ട് വളപ്പിൽ നിന്നുമാണ് ബോംബുകൾ കണ്ടെത്തിയത്. ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ധർമ്മടം എസ്.ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുമ്പയിൽ ചെറുതായി തട്ടിയതിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി.

✍🏻| അബൂബക്കർ പുർത്തീൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: