ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയ നിയമത്തിലെ നിബന്ധനകൾ അറിയാം

മോട്ടോർ വാഹന ഭേദഗതി ബിൽ 2019ലൂടെ ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്.വാഹനം തിരിച്ചുവിളിക്കുന്നതു തുടങ്ങി റോഡ് പണിയുന്നത് വരെയുള്ള കാര്യങ്ങളെപ്പറ്റി വ്യക്തമായി ബില്ലിൽ സൂചിപ്പിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനെപറ്റിയും എടുക്കുന്നതിനെ പറ്റിയുമെല്ലാം ബില്ലിൽ വ്യക്തമായ ധാരണ വരുത്തിയിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ ഇവയാണ്;
1. ട്രാൻസ്‌പോർട്ട് വാഹങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി മുതൽ 5 വർഷമാണ്.
2. ഹസാർഡസ് ലൈസൻസിന്റെ കാലാവധി 3വർഷമാണ്. നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി പറയുന്ന പ്രകാരമായിരിക്കും;
1. 30 വയസിനുമുമ്പ് എടുക്കുകയാണെങ്കിൽ 40 വയസുവരെ കാലാവധി.
2. 30നും 50നും ഇടയിലുള്ളവർക്ക് 10 വർഷം.
3. 50നും 55നും ഇടയിലുള്ളവർക്ക് 60 വയസുവരെ.
4. 55ന് മുകളിൽ 5വർഷം വീതം.

കാലാവധി കഴിഞ്ഞാലും ഒരുമാസംവരെ ലൈസൻസ് ഉപയോഗിക്കാമെന്ന് ഇളവ്(ഗ്രേഡ് പിരിയഡ്)ഇനി മുതൽ ഇല്ല, അതായത് കാലാവധി തീരുന്ന ദിവസത്തിനുശേഷം ലൈസൻസ് അസാധുവാകും. കൂടാതെ ലൈസൻസ് കാലാവധി തീരുന്ന ദിവസത്തിനുശേഷം ലൈസൻസ് അസാധുവാകും. കൂടാതെ ലൈസൻസ് കാലാവധി തീരുന്നതിന് ഒരുവർഷം മുൻപ് പുതുക്കാനായി നൽകാവുന്നതാണ്. കാലാവധി തീർന്ന് ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് പാസ്സായാൽ മാത്രമേ പുതുക്കി നൽകുകയുള്ളു. ലൈസൻസ് പുതുക്കൽ നടപടികൾ മോട്ടോർ വാഹന വകുപ്പ് പൂർണ്ണമായും ഓൺലൈൻ വഴിയാക്കാനും ആലോചിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: