മൺമറഞ്ഞ സമുന്നത നേതാക്കളുടെ പേരിൽ ട്രസ്റ്റും സൊസൈറ്റികളുമുണ്ടാക്കി പണപ്പിരിവ് വേണ്ടെന്ന് കെ.പി.സി.സി:

കണ്ണൂർ :മൺമറഞ്ഞ സമുന്നത നേതാക്കളുടെ പേരിൽ ട്രസ്റ്റും സൊസൈറ്റികളുമുണ്ടാക്കി പണപ്പിരിവ് വേണ്ടെന്ന് കെ.പി.സി.സി. സംബന്ധിച്ചുള്ള മാർഗരേഖ പാർട്ടിയുടൻ പുറത്തിറക്കും സൊസൈറ്റികളുടെയും ട്രസ്റ്റുകളുടെയും തലപ്പത്തിരിക്കുന്ന കോൺഗ്രസ് നേതാക്കൾ സാമ്പത്തിക ആരോപണങ്ങളിൽപ്പെടുന്നത് പാർട്ടിക്ക് തലവേദനയായ സാഹചര്യത്തിലാണിത്.കോൺഗ്രസ് നിയന്ത്രണത്തിൽ പ്രവർത്തകരും നേതാക്കളും പുതു സഹകരണ സംഘങ്ങളും മറ്റു സ്ഥാപനങ്ങളും തുടങ്ങുമ്പോൾ ഡി.സി.സിക്ക് വിശദമായ റിപ്പോർട്ട് നൽകി അനുമതി തേടണമെന്നാണ് നിർദേശം.പാർട്ടി മുൻകൈയെടുത്ത് ഇത്തരം സ്ഥാപനങ്ങൾ പരിശോധിക്കാനും തീരുമാനമായി.ചെറുപുഴയിൽ കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ കെ.പി.സി.സി സ്ഥിരം ക്ഷണിതാവ് കുഞ്ഞികൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി റോഷി ജോസ് എന്നിവർക്ക് വീഴ്ച പറ്റിയെന്നു കെ.പി.സി.സി നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. ഇവർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നു സമിതി നിർദേശിച്ചിട്ടുണ്ട്.ചെറുപുഴയിലെ കരാറുകാരന്റെ മരണം സംബന്ധിച്ച് അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച മൂന്നംഗ സമിതിയാണ് നേതാക്കൾക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.വി.എ നാരായണൻ, ടി.സിദ്ദിഖ്, കെ.പി.അനിൽകുമാർ എന്നിവരടങ്ങുന്നതാണ് സമിതി.ചെറുപുഴയിൽ ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റിനായി പിരിച്ചെടുത്ത പണം കോൺഗ്രസ് നേതാക്കൾക്കു പങ്കാളിത്തമുള്ള ചെറുപുഴ ഡവലപ്പേഴ്സ് സൊസൈറ്റിയിലേക്ക് വകമാറ്റി ചെലവഴിച്ചതായും സമിതി കണ്ടെത്തിയിട്ടുണ്ട്.ചെറുപുഴ സംഭവത്തിൽ നേതാക്കൾക്ക് വീഴ്ച പറ്റിയെന്ന ആദ്യ റിപ്പോർട്ട് സമിതി കെ.പി.സി.സിക്ക് നൽകിയിട്ടുണ്ട്. ഇതിനു അനുബന്ധമായി കോൺഗ്രസ് നേതാക്കളുടെ പേരിൽ ട്രസ്റ്റും സൊ സെറ്റികളും തുടങ്ങുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചുള്ള മാർഗരേഖകൾ രണ്ടാംഘട്ട റിപ്പോർട്ടിലുണ്ടാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: