ജ്വല്ലറിയുടെ ചുമർ തുരന്നു മോഷണശ്രമം

തളിപ്പറമ്പ്: കരിമ്പത്ത് ജ്വല്ലറിയുടെ ചുമർ തുരന്നു കവർച്ചാ ശ്രമം. താലൂക്ക് ആശുപത്രിക്കു സമീപം സൗപർണിക ജ്വല്ലറി വർക്ക്‌സിലാണു കഴിഞ്ഞ ദിവസം രാത്രി കവർച്ചാശ്രമം നടന്നത്. ജ്വല്ലറിയുടെ പിറകിൽ ചുമർ തുരന്ന നിലയിലാണ്. ഇതു മൂന്നാം തവണയാണ് ഇവിടെ കവർച്ചാ ശ്രമം നടക്കുന്നത്. ഇന്നലെ രാവിലെയാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ചവനപ്പുഴ പുതിയകണ്ടം കെ.വി നന്ദകുമാർ ആണു ജ്വല്ലറി ഉടമ. ചുമർ തുരന്ന് അകത്തു കടന്ന മോഷ്ടാക്കൾ സാധനങ്ങൾ വാരി വലിച്ചെറിഞ്ഞ നിലയിലാണ്. ഇവിടെ രാത്രി സ്വർണാഭരണങ്ങൾ സൂക്ഷിക്കാറില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: