നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ മലയാളി സൈനികൻറെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കഴിഞ്ഞ ദിവസം നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ സൈനികൻ കണ്ണൂർ ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിയായ പ്രജിത് എം.വിയെ മരിച്ച നിലയിൽ കണ്ടെത്തി.
ഗുജറാത്തിലെ ബറോഡക്കും വസായ് റോഡിനുമിടയിൽ ട്രെയിനിൽ വെച്ചായിരുന്നു പ്രജിതിനെ കാണാതായത്.ലോക്കൽ പോലീസിന്റെ പരിശോധനയിൽ ദാഹോദിനടുത്തുവച്ചാണ് മൃതദേഹംകണ്ടുകിട്ടിയത്.
ട്രെയിനിൽവച്ച് കാൽവഴുതിവീണ് മരണം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: