ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണകൂടത്തിന്റെ വിലയിരുത്തലാവും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുര്‍ഭരണത്തിനെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അഴിമതിയും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍കൊണ്ട് ആളുകള്‍ മടുത്തിരിക്കുകയാണെന്നും സര്‍ക്കാരിനെതിരായ ശക്തമായ ജനവിധിയായിരിക്കും പാലാ ഉള്‍പ്പെടുന്ന ആറു നിയോജക മണ്ഡലങ്ങളിലും ഉണ്ടാകാന്‍ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.മഞ്ചേശ്വരം മണ്ഡലത്തില്‍ നേരത്തേ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നുവെന്നും അത് വൈകിപ്പിച്ചത് ബി.ജെ.പിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വട്ടിയൂര്‍കാവ്, അരൂര്‍, കോന്നി, മഞ്ചേശ്വരം, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 21 ന് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ശനിയാഴ്ച ഉച്ചയോടുകൂടി ദല്‍ഹിയിലെ ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24ന് വോട്ടെണ്ണല്‍ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: