ബി.എസ്.എന്‍.എലിനെ തഴഞ്ഞ് വീണ്ടും കേന്ദ്രം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാങ്കേതിക പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ജിയോയ്ക്ക് അവസരം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാങ്കേതിക പഠനസൗകര്യം മെച്ചപ്പെടുത്താന്‍ റിലയന്‍സ് ജിയോയ്ക്ക് അവസരം നല്‍കി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം. 4 ജി അനുവദിക്കാതെയും പുതിയ പദ്ധതികളില്‍ ചേര്‍ക്കാതെയും ബി.എസ്.എന്‍.എല്ലിനെ ഒരിക്കല്‍ക്കൂടി തഴഞ്ഞിരിക്കുകയാണ് കേന്ദ്രം.
കേന്ദ്ര വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന സാങ്കേതിക വിദ്യാഭ്യാസ ഗുണമേന്മാ വികസന പദ്ധതിയുടെ മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോയെ എംപാനല്‍ ചെയ്താണ് ജിയോയ്ക്ക് പ്രത്യേക ഇളവ് കേന്ദ്രം നല്‍കിയിരിക്കുന്നത്. ‘വൈഫൈ സംവിധാനമുള്ള ആധുനിക കാമ്പസ്’ എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം ഉത്തരവില്‍ പറയുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജിയോക്ക് ബ്രാന്‍ഡിങ്ങ് അനുവദിക്കുന്നത് അടക്കം നിരവധി വ്യവസ്ഥകളുള്ള ഉത്തരവാണ് വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജിയോയുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒപ്പിടാനുള്ള ധാരണാപത്രത്തിന്റെ മാതൃകയും ഉത്തരവില്‍ കാണിക്കുന്നുണ്ട്.
‘റിലയന്‍സ് ജിയോ’ എന്ന ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് കരാറില്‍പറയുന്ന മറ്റൊരു കാര്യം. ദിവസം ഒരു ജിബി ഡാറ്റ ലഭിക്കുന്ന 100 രൂപയുടെ പ്രതിമാസ പ്ലാനാണ് പദ്ധതി.ഒരു വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നും 100 രൂപ വീതം പിരിക്കാനാണ് പദ്ധതിയില്‍ പറയുന്നത്. വൈദ്യുത ചിലവുകളും സ്ഥാപനം ഏറ്റെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 4ജി ആന്റിന സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.
കരാറില്‍ സ്ഥാപനവും ജിയോയും തമ്മിലുള്ള വ്യത്യസ്ത ഉടമ്പടികളും പറയുന്നുണ്ട്. ‘ടി.ഇ.ക്യു.ഐ.പി-3 വൈഫൈ പ്ലാന്‍’ എന്ന പേരില്‍ ആണ് പദ്ധതി സ്‌കൂളുകളില്‍ എത്തിക്കുന്നത്. ഇതിന് സ്ഥാപനവും ജിയോയും തമ്മില്‍ കരാറുണ്ടാക്കണം.
സ്ഥാപനം സ്വന്തം ചിലവില്‍ ജിയോയ്ക്ക് വൈദ്യുതി ലഭ്യമാക്കണം. വിദ്യാര്‍ഥികള്‍, ഫാക്കല്‍റ്റി,ജീവനക്കാര്‍ എന്നിവരുടെ വിവരം കൈമാറുകയും ഓരോ യൂസര്‍ക്കും നികുതിക്ക് പുറമെ 100 രൂപ വീതം മാസാവസാനം സ്ഥാപനം സമാഹരിച്ച് നല്‍കുകയും വേണം. 100 ലധികം വരുന്ന തുക ഉപഭോക്താവ് നേരിട്ട് ജിയോക്ക് നല്‍കണം. സാമഗ്രികള്‍ സൂക്ഷിക്കാനും ജിയോയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ഉപയോഗിക്കാനും വാടക ഈടാക്കാതെ സ്ഥലസൗകര്യം അനുവദിക്കണം.റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കും നാഷണല്‍ നോളജ് നെറ്റ് വര്‍ക്കും തമ്മില്‍ ബന്ധിപ്പിക്കും. ജിയോയ്ക്ക് മറ്റുസേവനങ്ങളും സ്ഥാപനത്തിന് നല്‍കാം. ജിയോയുടെ സേവനം സുഗമമാക്കാന്‍ സ്ഥാപനം ഒരു നോഡല്‍ ഓഫീസറെയും ലിങ്ക് ഓഫീസറെയും വെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
“ജിയോയെ സംബന്ധിച്ച് വലിയ സൗകര്യമാണ് അവര്‍ക്ക് കിട്ടിയിരിക്കുന്നത്. വലിയ ചിലവുകളില്ലാതെ ഒറ്റയടിക്ക് ഒരു പാട് ഉപഭോക്താക്കളെ നേടാന്‍ ജിയോയ്ക്കാവും. സ്ഥാപന വാടകയില്ലാതെ ഓരോ യൂസറുടെ കയ്യില്‍ നിന്നും നികുതിയ്ക്കു പുറമെ 100 രൂപ വച്ച് ജിയോയ്ക്ക് ലഭ്യമാവുന്നതാണ് ഈ പദ്ധതി.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ആന്റിനയുടെ ചിലവുമാത്രമാണ് റിലയന്‍സ് ജിയോയ്ക്ക് വരുന്നത്. പക്ഷപാതപരമായ സമീപനമാണ് കേന്ദ്രം ഈ വിഷയത്തില്‍ ബി.എസ്.എന്‍.എല്ലിനോട് കാണിച്ചിരിക്കുന്നത്.സര്‍ക്കാര്‍ കമ്പനിയെ സര്‍ക്കാര്‍ തന്നെ അവഗണിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: