‘വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കണം’; യു.എസ് ആവശ്യം തള്ളി മാര്‍ക്ക് സക്കര്‍ബര്‍ഗ്

വാഷിംഗ്ടണ്‍: വാട്സാപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കാനുള്ള യു.എസ് സെനറ്റ് ആവശ്യം തള്ളി ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കഴിഞ്ഞദിവസം വാഷിങ്ടണില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സക്കര്‍ബര്‍ഗ് നിലപാട് വ്യക്തമാക്കിയത്. വാഷിങ്ടണിലെത്തിയ സക്കര്‍ബര്‍ഗ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ചര്‍ച്ച നടത്തി.
സെനറ്റംഗം ജോഷ് ഹാവ്ലിയാണ് വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ഒഴിവാക്കാന്‍ സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടത്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനൊപ്പം ഓണ്‍ലൈന്‍ സ്വകാര്യത, സെന്‍ഷര്‍ഷിപ്പ്, രാഷ്ട്രീയ പരസ്യങ്ങള്‍, ഓണ്‍ലൈന്‍ മേഖലയിലെ മത്സരം തുടങ്ങിയവ വിഷയമായി.കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഇതിനുമുമ്പ് വാഷിങ്ടണില്‍ സെനറ്റംഗങ്ങള്‍ക്ക് മുമ്പില്‍ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞത്. കേംബ്രിജ് അനലറ്റിക്ക വിവാദത്തിന്റെ പേരിലായിരുന്നു അത്. യു.കെ ആസ്ഥാനമായ കമ്പനി രഹസ്യമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി രാഷ്ടീയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നായിരുന്നു ആരോപണം.
2016ലെ യു.എസ് തെരെഞ്ഞെടുപ്പില്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: