ബൈത്തുറഹ്മ സമർപ്പണവും മത്സ്യതൊഴിലാളികളെ ആദരിക്കലും

0

എടക്കാട്: സലാല കെ.എം.സി.സി മുഴപ്പിലങ്ങാട് പാച്ചാക്കര ശാഖ മുസ്ലിംലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ പാച്ചാക്കരയിൽ നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാന കർമ്മവും, പ്രളയക്കെടുതിയിൽ കുടുങ്ങിയ മനുഷ്യരെ രക്ഷിക്കാൻ സന്നദ്ധ സേവനം നടത്തിയ പ്രദേശത്തെ മത്സ്യതൊഴിലാളികളെയും, ഖുർആൻ പത്ത് വ്യത്യസ്ത പാരായണ ശൈലി പഠനത്തിന് ഈജിപ്ത് അൽ-അസർ ഇന്റർനാഷണൽ യൂനിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായ എ.കെ. സുറാഖത്ത് അഹമ്മദിനെയും ആദരിക്കൽ ചടങ്ങും സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ചിൽഡ്രൻ പാർക്കിനു സമീപം സി.ഹാഷിം സാഹിബ് നഗറിൽ നടന്ന ചടങ്ങിൽ സലാല കെ.എം.സി.സി പ്രസിഡണ്ട് നാസർ പെരിങ്ങത്തൂർ അദ്ധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങൾ കമ്മറ്റി കൺവീനർ എ.പി.ശാഫിക്ക് വീടിന്റെ താക്കോൽ കൈമാറി.

ജില്ലാ മുസ്ലിം ലീഗ് സീനിയർ വൈസ് പ്രസി: അഡ്വ: ടി.പി.വി കാസിം, ജില്ലാ സിക്രട്ടറി അഡ്വ: കെ.എ ലത്തീഫ്, മണ്ഡലം സിക്രട്ടറി എൻ.പി. ത്വാഹിർ ഹാജി, സലാല കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മഹമൂദ് ഹാജി, റഫീഖ് പുറത്തീൽ (ഖത്തർ കെ.എം.സി.സി), എ.അഫ്ത്താബ് (മസ്കറ്റ് കെഎംസിസി ),ഷമീദ് മമ്മാകുന്ന് (കുവൈത്ത് കെഎംസിസി), എടക്കാട് പോലീസ് എസ് ഐ നെൽസൺ, റഹൂഫ് മാമ്പ, സൈനുദ്ധീൻ, അഷ്ഫാഖ്, ഫായിസ് തങ്ങൾ, റയീസ് പാച്ചാക്കര, അൻവർ ബത്തമുക്ക് സംബന്ധിച്ചു. കമ്മറ്റി ചെയർമാൻ പി.ഹമീദ് മാസ്റ്റർ സ്വാഗതവും, മുനീർ പാച്ചാക്കര നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading