ജസ്ന എവിടെ?; പെണ്കുട്ടിയെ കാണാതായിട്ട് 6 മാസം, ഉത്തരമില്ലാതെ പോലീസ്, ശക്തമായ പ്രതിഷേധം

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വര്ഷ ബികോം വിദ്യാര്ത്ഥിനിയായ ജെസ്നയെ

കാണാതായിട്ട് ആറ് മാസങ്ങള് കഴിയുന്നു. കേസില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ജസ്ന എവിടെ എന്ന ചോദ്യത്തിന് പോലീസിന് ഇതുവരെ ഉത്തരം കണ്ടെത്താന് കഴിഞ്ഞിട്ടില്ല.
നിലവില് പോലീസ് അന്വേഷണം ഏറെക്കുറെ നിലച്ച മട്ടാണ്. പ്രളയത്തിന് മുമ്പ് വരെ അന്വേഷണം സജീവമായിരുന്നെങ്കിലും അതിന് ശേഷം അന്വേഷണം മന്ദഗതിയിലാണ്. ഇപ്പോള് പേരിന് മാത്രമാണ് അന്വേഷണം നടക്കുന്നത്. വിശദ വിവരങ്ങള് ഇങ്ങനെ.

മാര്ച്ച് 22 ന്
കൊല്ലമുള സന്തോഷ്കവല കുന്നത്തുകവല വീട്ടില് ജെസ്നയെ കാണാതാവുന്നത് മാര്ച്ച് 22 നാണ്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച് പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് പലയിടത്തും ജസ്നയെ കണ്ടെത്തിയതായി വിവരം ലഭിച്ചെങ്കിലും കൃത്യമായ തെളിവുകള് കണ്ടെത്താന് പോലീസിന് കഴിഞ്ഞിരുന്നില്ല.

ജെസ്നയ്ക്ക് എന്തുസംഭവിച്ചു
സ്റ്റഡി ലീവായതിനാല് ആന്റിയുടെ വീട്ടില് പഠിക്കാന് പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില് നിന്നിറങ്ങിയത്. തുടര്ന്ന് ഓട്ടോയില് മുക്കുട്ടുത്തറയിലും ബസില് എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. എന്നാല് പിന്നീട് ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആര്ക്കുമറിയില്ല. പിന്നീടുള്ള ദിനങ്ങളില് പലതരത്തിലുള്ള വാര്ത്തകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്.

പ്രത്യേക സംഘം
ജെസ്നയെ കാണാതായുള്ള പരാതിയില് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. പ്രളയത്തിന് മുമ്പ് അന്തിമ ഘട്ടത്തിലാണെന്ന് തോന്നിപ്പിച്ച കേസില് പിന്നീട് വിവരങ്ങള് ഒന്നുമില്ലാതാവുകയായിരുന്നു.

പോലീസിന് വീഴ്ച്ച
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില് പോലീസിന് വീഴ്ച്ച സംഭവിച്ചതായി ആരോപണം ഉണ്ടായിരുന്നു. പരാതി നല്ക്കിയെങ്കിലും ആദ്യഘട്ടത്തില് പോലീസ് കേസിനെ ഗൗരവമായി കണ്ടില്ലെന്ന് ജസ്നയുടെ ബന്ധുക്കളടക്കം കുറ്റപ്പെടുത്തുന്നു.

കാടിളക്കിയുള്ള അന്വേഷണം
പിന്നീട് മാധ്യമങ്ങളിടലടക്കം വലിയ വാര്ത്തയാവുകയും നാട്ടുകാരും സുഹൃത്തുക്കളും ചേര്ന്ന് ആക്ഷന് കൗണ്സിലിന് രൂപം നല്കി പ്രതിഷേധം തുടങ്ങിയതോടേയുമാണ് പോലീസ് അന്വേഷണം കാര്യക്ഷമായി നടന്നത്. പിന്നീട് കാടിളക്കിയുള്ള അന്വേഷണമയിരുന്നു പോലീസ് നടത്തിയത്.

ജസ്നയെ തിരഞ്ഞ്
ജസ്നയെ തിരഞ്ഞ് തമിഴ്നാട്ടിലും ബെംഗളൂരുവിലുമടക്കം പോലീസ് അലഞ്ഞു. ജസ്നയെ പലയിടത്തും കണ്ടതായി പോലീസിന് സന്ദേശങ്ങള് ലഭിച്ച് കൊണ്ടിരുന്നു. ഇവയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അതിനിടെ തമിഴ്നാട്ടില് ഒരു പെണ്കുട്ടിയുടെ ശവം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയത് ജസ്നയെന്ന് സംശയിക്കപ്പെട്ടുവെങ്കിലും അതല്ലെന്ന് സ്ഥിരീകരിച്ചു

സിസിടിവിയില്
അതിനിടെ മുണ്ടക്കയത്തെ ബസ് സ്റ്റാന്ഡിലെ കടയിലുള്ള സിസിടിവിയില് ജസ്നയുടെ ദൃശ്യം പതിഞ്ഞത് കേസില് നിര്ണായകമായി. ജസ്നയുടെ ആണ് സുഹൃത്തിനേയും ദൃശ്യങ്ങളില് കണ്ടതോടെ അന്വേഷണം ആ വഴിക്കായി. ആണ്സുഹൃത്തിനെതിരെ കുടുംബവും സംശയം പ്രകടിപ്പിച്ചതോടെ പോലീസ് യുവാവിനെ പലതവണ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

കുടുംബത്തിനെതിരേയും
ഇതിനിടെ ജസ്നയുടെ കുടുംബത്തിനെതിരേയും ആരോപണങ്ങള് ഉയര്ന്നു. കുടുംബത്തിനെതിരേയുള്ള ഊഹാപോഹങ്ങളിലൂന്നിയുള്ള കഥകള് വ്യാപകമായപ്പോള് ജെഫിനും ജെയിസിനം ഫെയ്സ്ബുക്ക് ലൈവില് വന്ന് കാര്യങ്ങള് വിശദീകരിക്കേണ്ട ഘട്ടത്തില് വരെ കാര്യങ്ങള് എത്തിയിരുന്നു.

ലൈവ് ഇടേണ്ടി വന്നത്
ഒരുപാട് ഊഹാപോഹങ്ങള് പടച്ചു വിടുന്നവരുണ്ട്. അത് അന്വേഷണത്തെ വഴിതിരിച്ചു വിടുന്നുണ്ട് അതുകൊണ്ടാണ് ഞങ്ങള്ക്ക് ഫെയ്സ്ബുക്കില് ആ ലൈവ് ഇടേണ്ടി വന്നത്. ഞങ്ങള്ക്കെതിരെ തെളിവുള്ളവര് അത് പോലീസിന് കൈമാറണം. ഞങ്ങളുടെ സഹകരണം ഉറപ്പാണ്. ഇവിടെ നഷ്ടപ്പെട്ടത് എന്റെ കാറോ ബൈക്കോ അല്ല. ജീവനുള്ള ഞങ്ങളുടെ അനിയത്തിയാണെന്നു ജെയ്സ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: