ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 23 ദിവസവിശേഷം

സെപ്തംബർ 23 ദിവസവിശേഷം….
സുപ്രഭാതം…

ഇന്ന് സെപ്തംബറിലെ നാലാമത് ഞായർ. Daughterട day (പെൺമക്കൾക്കായുള്ള ദിനം)
ഇന്ന് Summer Equinox ( പകലും രാത്രിയും തുല്യം )
1803- ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി മറാത്താ സൈനികരെ തോൽപ്പിച്ചു..
1879- Audio Phone എന്ന് പേരായ hearing aid Richard Rodes കണ്ടു പിടിച്ചു…
1932- സൗദി അറേബ്യയുടെ സ്ഥാപകൻ Abdulaziz Ibn Saud , Nejd, Hejaz എന്നി രാജ്യങ്ങൾ KSA (Kingdom of Saudi Arabia) യോട് ചേർത്തു..
1942- രണ്ടാം ലോക മഹായുദ്ധത്തിലെ ആറ്റം ബോംബ് വർഷിക്കുന്നത് സംബന്ധിച്ച മാൻഹാട്ടൻ പദ്ധതി തുടങ്ങി… US ജനറൽ ലെസ്ലി ഗ്രാവ്സ് നേതൃത്വം നൽകി.
1972- അഴിമതിയും കെടുകാര്യസ്ഥതയും വഴി കുപ്രസിദ്ധനായ ഫിലിപ്പൻസ് പ്രസിഡണ്ട് ഫെർഡിനാന്റ് മാർക്കോസ് രാജ്യത്ത് ഞ ടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു..
1986- അമേരിക്ക റോസിനെ (പനിനിർ ) ദേശിയ പുഷ്പമായി പ്രഖ്യാപിക്കുന്നു..
2002.. Mozila Fire fox വാണിജ്യ ഉപയോഗത്തിന് ലഭ്യമായി തുടങ്ങി…
2003- ഇൻസാറ്റ് 3 ഇ വിക്ഷേപണം

ജനനം
1847- ആനന്ദ് മോഹൻ ബോസ് – സാധാരണ ബ്രഹ്മസമാജ സ്ഥാപകൻ
1908- പ്രേംജി.. സാമൂഹ്യ പരിഷ്കർത്താവ്.. യോഗക്ഷേമസഭാ പ്രവർത്തകൻ.. നടൻ.. പിറവിയിലെ അഭിനയത്തിന് ഇന്ത്യയിലെ മികച്ച നടനായി..
1908- രാംധാരി സിങ് ദിൻകർ.. ഹിന്ദി സാഹിത്യകാരൻ.. 1972 ൽ ജ്ഞാനപീഠം നേടി..
1928- ഡോ.പുതുശ്ശേരി രാമചന്ദ്രൻ.. കവി, ഗവേഷകൻ, വിപ്ലവ സാഹിത്യത്തിലെ മുന്നണി പോരാളി…
1933- സിനിമാ താരം മധു എന്ന മാധവൻ നായർ. മൂടുപടം ആദ്യ ചിത്രം.2013 ൽ പത്മശ്രീ ലഭിച്ചു…
1952- അൻശുമൻ ഗെയ്ക്വാദ്.. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും പിന്നിട് കോച്ചും…
1965- മാനവേന്ദ്ര സിംഗ് കോഹിൽ.. അജ്മിരിലെ രാജപില രാജവശാംഗം. 2016ൽ താൻ സ്വവർഗരതിക്കാരനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും LGBT ക്കാർ നേരിടുന്ന സാമൂഹ്യ അവഗണനക്കെതിരെ പൊരുതുകയും ചെയ്തു. 2018 സെപ്തംബർ 6 ന് ഇത് സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ചരിത്രത്തിൽ ഇടം നേടി..

ചരമം
1863- 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര പോരാളി Rao tuka ram കാബൂളിൽ മരണമടഞ്ഞു..
1932- പ്രീതി ലതവദേദാർ ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ വിപ്ലവ നായിക..
1939- സിഗ്മണ്ട്ഫ്രോയ്ഡ്. മനശാസ്ത്രത്തിന്റെ പിതാവ്.. മനശാസ്ത്രത്തെ ശാസ്ത്ര ശാഖയാക്കി..
1951- പി.യു.ചിന്നപ്പ.. തമിഴ് സിനിമാ പ്രതിഭ.. തെക്കേ ഇന്ത്യയിലെ ആദ്യ സൂപ്പർ സ്റ്റാർ..
1972- അഴിക്കോടൻ രാഘവൻ.. CPI(M) നേതാവ്. കണ്ണുർ സ്വദേശി.. തൃശൂരിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു, തട്ടിൽ എസ്റ്റേറ്റ് വിവാദവുമായി ബന്ധപ്പെടുത്തി അന്നത്തെ ആഭ്യന്തര മന്ത്രി ഈ മരണത്തിൽ കയ്യുണ്ടെന് ഇ എം എസ് നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു..
1973- നെഫ്താലി റിക്കാർഡോ റെയിസ് ബോസനാൾട്ടോ… പാബ്ലോ നെരൂദ എന്ന പേരിൽ പ്രശസ്തൻ.. ചിലി കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് വിപ്ലവകാരിയും. . 1929ൽ കോൺഗ്രസ് കൊൽക്കൊത്ത സമ്മേളനത്തിൽ സൗഹാർദ്ദ പ്രതിനിധി. ആഗസ്റ്റോ പിനേഷയുടെ സൈനിക ഭരണം ചിലിയിൽ അധികാരം പിടിച്ചടക്കി 12 മത് ദിവസം മരിച്ചു.. വിഷം കൊടുത്ത് കൊന്നതാണെന്നും പരാമർശമുണ്ട്…
1996- തെന്നിന്ത്യൻ സിനിമയിലെ മാദക റാണി സിൽക്ക് സ്മിത..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: