കണ്ണൂർ അഴീക്കോട് വീടിന് തീപിടിച്ചു

8 / 100

 

കണ്ണൂർ : അഴീക്കോട് കടപ്പുറം ചാൽ കോളനിയിലെ വീട്ടിൽ തീപിടുത്തം. തറയിൽ പീടികയിൽ റാഫിയുടെ വീടിന്റെ രണ്ടാം നിലയിൽ ഞാറാഴ്ച പകൽ 12.50 ഓടെ അഗ്നിബാധയുണ്ടായത്. ഉടൻ വീട്ടുകാരും പരിസരവാസികളും ചേർന്ന് തീയണച്ചു. രണ്ട് കിടപ്പ് മുറികൾ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുക്കാർ പറഞ്ഞു .അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വീട് സന്ദർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: