ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികള്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി വയനാട് കളക്ടര്‍

ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ എത്രയും പെട്ടന്ന് അടച്ചു പൂട്ടാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ക്വാറികള്‍ക്ക് നോട്ടീസ് നല്‍കി രണ്ടാഴ്ച്ചയ്ക്കകം അടച്ചു പൂട്ടണമെന്നാണ് തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശം.മറ്റ് സ്ഥലങ്ങളില്‍ അനുമതി ഇല്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഇതിന്റെ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണെന്നും കളക്ടര്‍ അറിയിച്ചു. നിബന്ധന പാലിച്ചാണോ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സെപ്തംബര്‍ 20 ന് മുന്‍പ് ജിയോളജിസ്റ്റ് പരിശോധിച്ച്‌ ഉറപ്പു വരുത്തും.നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: