ഉരുൾപ്പെട്ടൽ മേഖലയായ ഉളിക്കൽ അറബിക്കുളം പ്രദേശം സംരക്ഷിക്കണം

കണ്ണൂർ : ഇരിട്ടി താലൂക്കിലെ ഉളിക്കൽ പഞ്ചായത്തിലെ വയത്തൂർ വില്ലേജിലെ അറബിക്കുളം പ്രദേശത്ത്

യാതൊരു തത്വദീക്ഷയുമില്ലാതെ പിരിച്ചുവിട്ട ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങൾക്ക് സംരക്ഷണം നൽകാൻ റവന്യൂ വകുപ്പ് തയ്യാറാകണമെന്ന് അറബിക്കുളം വാസികളുടെ യോഗം ആവശ്യപ്പെട്ടു. നിയമങ്ങളെയും കാറ്റിൽ പറത്തി തദ്ദേശീയരായ ജനങ്ങളുടെ ജീവിതംകൊണ്ട് പന്താടുന്ന ക്വാറി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കണം. അറബിക്കുളമുൾപ്പെടുന്ന മലയോര മേഖലയിൽ ഇന്നുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണം ക്വാറികളുടെ അനധിക പ്രവർത്തനമാണ്. ക്വാറികൾക്ക് ഒത്താശ ചെയ്തുകൊണ്ട് ഈ മേഖലയിൽ യാതൊരു പ്രശ്നവുമില്ലെന്ന് വരുത്തിത്തീർക്കാൻ അധികാരികൾ കാട്ടുന്ന വ്യഗ്രത ക്വാറി മുതലാളിമാർക്ക് വേണ്ടിയാണ് അധികൃതരുടെ ഈ നിലപാട് മാറ്റാൻ തയ്യാറാകാത്ത പക്ഷം ശക്തമായ സമര പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോവുമെന്ന് യോഗം അറിയിച്ചു. യോഗം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ബർണബാസ് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു .സജേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .
എ . അഹമ്മദ് കുഞ്ഞി , പള്ളിപ്രം പ്രസന്നൻ, C.ഇംതിയാസ്
മുഹ്സിൻ ഇരിക്കൂർ. സുധീഷ് കോട്ടപടവ്,രവി പാറ തൊട്ടിൽ എന്നിവർ സംസാരിച്ചു. ദിനേശൻ സ്വാഗതവും ബാവ കൂടാളി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: