തെരുവിൽ അവശനായ് കിടന്ന മധ്യവയസ്കന് തുണയായി AEGCT തെരുവിലെ മക്കൾ പ്രവർത്തകർ

ഇന്ന് കാലത്ത് 10: മണി സമയത്ത് കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറി പോർച്ചിൽ അവശനായ ഒരു അന്യ സംസ്ഥാന

മധ്യവയസ്കനെ സ്ഥലത്തെത്തിയ AEGCTതെരുവിലെ മക്കൾ പ്രവർത്തകരായ റഫീഖ് അഴീക്കോടും ബഷീർ പൂതപ്പാറയും ചേർന്ന് കുളിപ്പിച്ച് വൃത്തിയാക്കിയത്.
BDK യുടെ സംസ്ഥാന ചെയർമാൻ Dr ,ഷാഹുൽ ഹമീദ് പ്രവർത്തകൻ അഖിൽ തുടങ്ങിയവർ തദവസരത്തിൽ എത്തിച്ചേരുകയും വേണ്ടുന്ന ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഇയാളെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ഡോക്ടറുടെ നിർദ്ദേശനുസരണം അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
ആരോഗ്യകാര്യത്തിൽ പുരോഗതി ഉണ്ടായാൽ ഇദ്ദേഹത്തെ ഏതെങ്കിലും സാന്ത്വന കേന്ദ്രത്തിന്റെ സംരക്ഷണയിൽ നിർത്താനാണ് തീരുമാനമെന്ന് സന്നദ്ധ പ്രവർത്തകർ ഒരേ സ്വരത്തിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: