മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ ധനം വ്യവസായ മന്ത്രി ഇ.പി.ജയരാജൻ സ്വീകരിച്ചു

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ ധനം വ്യവസായ മന്ത്രി
ഇ.പി.ജയരാജൻ

സ്വീകരിച്ചു.
താലൂക്ക് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ജെയിംസ് മാത്യം എം.എൽ.എ
അദ്ധ്യക്ഷത വഹിച്ചു.
ആലപുഴ, പറവൂർ എന്നിവടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ പറശിനിക്കടവ്
ടൂറിസം ബോട്ട് സർവീസിലെ കെ.വി.ബിജു, കെ.വി സുനിൽ കുമാർ ,കൈരളി റിസോർട്ടിലെ ബോട്ടു ജീവനക്കാരായ രാജേഷ്
ചാലാട്, നൗഷാദ് കോൾ മൊട്ട എന്നിവരെ പി.കെ.
ശ്രീമതി എം.പി. ആദരിച്ചു. ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ.
ശ്യാമള ടീച്ചർ പ്രസംഗിച്ചു.
തളിപ്പറമ്പ് നഗരസഭ
ചെയർമാൻ മഹമൂദ് അള്ളാ കുളം സ്വാഗതം പറഞ്ഞു ‘
സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ, തഹസിൽദാർ കെ.സുജാത ,സി.പി.എം
തളിപ്പറമ്പ് ഏരിയാ സിക്രട്ടരി പി.മുകുന്ദൻ
സി.പി.ഐ ‘തളിപ്പറമ്പ് മണ്ഡലം അസി.സി ക്രട്ടരി
പി.വി.ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: