തലശ്ശേരി സി.എച് സെന്റർ ബക്രീദ് ഓണം സ്നേഹ സദ്യയും സന്നദ്ധ സേവകർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

തലശ്ശേരി: തലശ്ശേരി ഗവ ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തലശ്ശേരി സി എച് സെന്റർ കമ്മിറ്റിയുടെ

അഭിമുഖ്യത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പെരുന്നാൾ -ഓണ സ്നേഹ സദ്യ നൽകി. ആശുപത്രി പരിസരത്തു സംഘടിപ്പിച്ച ചടങ്ങ് ഇന്ദിര ഗാന്ധിസഹകരണ ആശുപത്രി പ്രസിഡണ്ട് മമ്പറം ദിവാകരൻ ഉൽഘടനം ചെയ്തു. 1200 ഓളം ആളുകൾക്കാണ് സദ്യ നൽകിയത്. ഖത്തറിലെ വ്യവസായപ്രമുഖനും തലശ്ശേരി സി എച് വൈസ് ചെയർമാനുമായ സൈനുൽ ആബിദ് സഫാരി ആണ് ഭക്ഷണം സ്പൊൺസർ ചെയ്തത്.

പ്രളയ ദുരന്തത്തിൽ പെട്ടവരുടെ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളികളായ തലശ്ശേരിയിലെ സന്നദ്ധ പ്രവർത്തകരായ മൽസ്യ തൊഴിലാളികളെ സി എച് സെന്റർ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ഡോ :A M സഹാബുദ്ദിൻ അധ്യക്ഷൻ വഹിച്ചു . അഡ്വ പി വി സൈനുദ്ധീൻ , ഡോ: നാസിമുദ്ദീൻ, എ കെ അബൂട്ടി ഹാജി, എ പി മഹമൂദ്, എൻ മഹമൂദ്, കെ കെ ബഷീർ, സി കെ പി മമ്മു, കെ കെ കുഞ്ഞിമൂസ ചൊക്ലി, കെ സി അഹ്‌മദ്‌ പ്രവർത്തകർക്കു ഉപഹാര സമർപ്പണം നടത്തി.

അഡ്വ കെ എ ലത്തീഫ് സ്വാഗതവും റഹദാദ് മൂഴിക്കര നന്ദിയും പറഞ്ഞു.

എൻ. മൂസ്സ,എ കെ മുസ്തഫ, ആര്യ ഹുസൈൻ,മുനവർ അഹ്‌മദ്‌, എ കെ സകരിയ,നൗഷാദ് പൊന്നകം, പാലക്കൽ സാഹിർ, നൗഷാദ് പി ,നൗഷാദ് K C, തസ്‍ലീം ,റഷീദ് തലായി, തഫ്ലീംമണിയട്ട് , ആസിഫ് മട്ടാമ്പറം ,സിറാജ് ചക്യതുമുക്ക്, നൗഷാദ് ടി പി,പാലക്കൽ അലവി,വിസിറാജ് ,ബഷീർ ടേസ്റ്റി,ജമാൽ റ്റി കെ ,മുല്ല ,ഹനീഫ,റയീസ് പിലാകൂൽ,ജലാൽ ബി , ജാഫർ ചമ്പാടു , ജംഷീർ മഹമൂദ,റുഫേസ്,നാസർ കാഞ്ഞിരക്കുന്നത്, ദിൽഷാദ് ടി പി, നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: