ഡ്യൂട്ടിക്ക് പോയപോലീസുകാരനെ കാണ്മാനില്ല
പയ്യന്നൂര്‍: വീട്ടിൽ നിന്നും പോയ പോലീസുകാരനെ കാണ്മാനില്ലെന്ന് പരാതി.കാസറഗോഡ് ബദിയടുക്ക സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അന്നൂരിലെ വി.എം.വിപിന്‍കുമാറിനെ(35)കാണാനില്ലെന്ന ഭാര്യമാത്തിൽ വടശ്ശേരിയിലെ ശീതളിന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ചികിത്സക്കായി കഴിഞ്ഞ അഞ്ചുമാസത്തോളം അവധിയിലായിരുന്ന വിപിന്‍കുമാറിനെ ഇക്കഴിഞ്ഞ 18 ന് തിങ്കളാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് കാണാതായ തെന്ന് പരാതിയിൽ പറയുന്നു..ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ശരിയാക്കുന്നതിനായി തൃക്കരിപ്പൂര്‍ ഗവ.ആശുപത്രിയിലേക്ക് പോയ ഇയാള്‍ തിരിച്ചുവന്നില്ലെന്നും പലയിടങ്ങളിലും അന്വേഷിച്ചിട്ട് കണ്ടെത്താനായില്ലെന്നും പരാതിയിലുണ്ട്.