പിതാവിനെതിരെ പോക്സോ കേസ്

ബദിയടുക്ക: പ്രായപൂർത്തിയാകാത്ത മകളെ കാറിൽ വെച്ച് ലൈംഗീകാതിക്രമത്തിനിരയാക്കിയ പിതാവിനെതിരെ പോക്സോ കേസ്.അഞ്ചു വയസുകാരിയായ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.ഇന്നലെ ഭാര്യയെയും മക്കളെയും കൂട്ടി കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു. ഭാര്യ അസുഖമുള്ള കുട്ടിയുമായി ഡോക്ടറെ കാണിക്കാൻ ആശുപത്രിയിൽ കയറിയ സമയം മകളും പിതാവും കാറിൽ ഇരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തിരിച്ചു വീട്ടിലേക്കുള്ള യാത്രക്കിടെ പെൺകുട്ടി അമ്മയോട് പീഡനവിവരം പറഞ്ഞതോടെ ബദിയടുക്ക പോലീസിൽ പരാതിയുമായി കുട്ടിയുടെ അമ്മ എത്തുകയായിരുന്നു.പരാതിയിൽ കുട്ടിയുടെ മൊഴിയെടുത്ത ബദിയടുക്ക പോലീസ് പോക്സോനിയമപ്രകാരം കേസെടുക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: